ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു .

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു . ചെങ്കല്‍പ്പേട്ട് ഗുഡുവാഞ്ചേരി ഊരബാക്കം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആര്‍ ആര്‍ അപ്പാര്‍ട്ടുമെന്റിലാണ് അപകടമുണ്ടായത്.

വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധുവായ രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്.ഭർത്താവ് വെങ്കിട്ടരാമന്‍ മരിച്ച ശേഷം ഭാര്യ ഗിരിജയടക്കമുള്ളവര്‍ ദുബായിലാണ് താമസം. വെങ്കിട്ടരാമന്റെ ചരമവാര്‍ഷികാചരണത്തിനുവേണ്ടിയാണ് കഴിഞ്ഞദിവസം ഇവര്‍ നാട്ടിലെത്തിയത്.

ഉച്ചത്തിലുള്ള സ്ഫോടനശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും മൂവരും മരിച്ചിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.