*വലിയകട - ശാർക്കര റോഡ് വീതിക്കൂട്ടൽ : ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചു*

ചിറയിൻകീഴിലെ ഏറ്റവും തിരക്കേറിയ വലിയകട - ശാർക്കര റോഡ് വീതിക്കൂട്ടലിന്റെ ഭാഗമായി സർവേയും കല്ലിടലും ആരംഭിച്ചു. സ്ഥലം എം. എൽ.എ v ശശി ആദ്യ കല്ലിട്ടു കൊണ്ട് ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് തുടക്കം കുറിച്ചു. നിലവിൽ 7.5 മീറ്റർ വീതിയുള്ള റോഡിന് ഇരുവശവും വീതി കൂട്ടി 14 മീറ്റർ വീതിയുള്ള റോഡ് നിർമ്മിക്കും. ഇതിനായി ബഡ്ജറ്റിൽ 8.75 കോടി രൂപ വകയിരുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതിനോടൊപ്പം ചിറയിൻകീഴ് - ആറ്റിങ്ങൽ റോഡ് 400 മീറ്റർ ദൂരം വീതി കൂട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

റോഡിനു ഇരുവശത്തെയും ഭൂമി ഏറ്റെടുക്കൽ നടപടികൾ അതിവേഗം പൂർത്തിയാക്കി ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകും. ചിറയിൻകീഴിൽ നിന്ന് കണിയാപുരം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. കെ.എസ്.ആർ. ടി .സി സ്വകാര്യ ബസുകൾ തുടങ്ങി നൂറുകണക്കിന് ബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. റോഡ് വികസനം യഥാർഥ്യമാകുന്നതോടെ ശാർക്കര ക്ഷേത്രത്തിലേക്കും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ഗതാഗത കുരുക്കില്ലാതെ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുമെന്ന് v ശശി എംഎൽഎ പറഞ്ഞു.