ക്ഷീര വികസന വകുപ്പ് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട കൊമേഴ്സ്യല്‍ മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിലെ അതിദരിദ്രര്‍ക്കായുളള ഒരു പശു വളര്‍ത്തലിനുളള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. പശു വളര്‍ത്തലിന് താത്പര്യമുളള അതിദരിദ്രരുടെ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
95,400 രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 11. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്കുകളില്‍പെട്ട ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം.