രണ്ട് വയസ്സുകാരൻ തോട്ടില്‍ വീണ് മരിച്ചു

മലപ്പുറം: രണ്ട് വയസ്സുകാരൻ തോട്ടില്‍ വീണ് മരിച്ചു.തിരൂര്‍ പുറത്തൂരില്‍ ആണ് സംഭവം. പുറത്തൂര്‍ സ്വദേശി കുരിയന്‍ ഹൗസില്‍ സന്ദീപ് സവിത ദമ്പതികളുടെ മകന്‍ ശിവരഞ്ചനാണ് തിങ്കളാഴ്ച രാവിലെയോടെ വീടിനു സമീപത്തെ തോട്ടില്‍ വീണ് മരിച്ചത്. കുട്ടി തോട്ടില്‍ മുങ്ങിതാഴുന്നതു കണ്ട പ്രദേശവാസികളാണ് കുട്ടിയെ കരക്കെത്തിച്ചത്.തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും .ശ്രീനിക,ശിവാമൃത എന്നിവര്‍ സഹോദരിമാരാണ്.