നഴ്‌സുമാർക്ക് ബ്രിട്ടനിലും സൗദിയിലും അവസരം

കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെ.എ.എസ്.ഇ.) മുഖേന നഴ്സുമാരെ (ബാൻഡ് 5) ബ്രിട്ടനിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഇന്റർനാഷണൽ സ്കീമിന്റെ ഭാഗമായാണ് റിക്രൂട്ട്മെന്റ്.
യോഗ്യത: എൻ.എം.സി. രജിസ്ട്രേഷൻ, ക്ലിനിക്കൽ പ്രാക്ടീസ്, 9 മാസത്തെ പ്രവൃത്തിപരിചയം, ആർ.ജി.എൻ. എന്നിവയും ഐ.ഇ.എൽ.ടി.എസ്./ ഒ.ഇ.ടി.യിൽ നിർദിഷ്ട യോഗ്യതയും വേണം.
ശമ്പളം: 25,007 ബ്രിട്ടീഷ് പൗണ്ട് (ഉദ്ദേശം രണ്ടുലക്ഷം മുതൽ രണ്ടരലക്ഷം ഇന്ത്യൻ രൂപ).
മൂന്നുവർഷത്തേക്കുള്ള കരാറിലാണ് നിയമനം. കരാർ പുതുക്കാൻ സാധ്യതയുള്ളതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ www.kase.in-ൽ ലഭിക്കും.


സൗദിയിൽ 50 ഒഴിവുകൾ


കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് (ഒഡേപെക്) മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. വനിതകൾക്കാണ് അവസരം. അമ്പതോളം ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: ബി.എസ്സി. നഴ്സിങ്./ പി.ബി.ബി.എസ്സി. നഴ്സിങ്. ഒരുവർഷത്തെ പ്രവർത്തനപരിചയം വേണം (നിലവിൽ ജോലിചെയ്യുന്നവരാവണം).
പ്രായം: 40 വയസ്സ് കവിയരുത്.
ശമ്പളം: 4050 സൗദി റിയാൽ.

താമസവും വിമാന ടിക്കറ്റും മെഡിക്കൽ കവറേജും ലഭ്യമാക്കും. ബയോഡേറ്റ gcc@odepc.in എന്ന വിലാസത്തിലേക്ക് ഇ-മെയിൽ ചെയ്യണം. അവസാന തീയതി: നവംബർ 10. വിശദവിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.