ശിവഗിരി മഠത്തിന് പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രകാശം മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു

ശിവഗിരി മഠത്തിന് പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രകാശം മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ സത്യവാചകം ചൊല്ലിക്കൊടുത്തു. ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ട്രഷറർ സ്വാമി പരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി സുരേശ്വരനന്ദ, സ്വാമി ദിവ്യാനന്ദഗിരി, ശിവഗിരി മഠം PRO ഇ. എം. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഓഫീസിൽ എത്തി രജിസ്റ്റർ ഒപ്പുവച്ച ശേഷം നടന്ന യോഗത്തിലും സ്വാമിമാർ പങ്കെടുത്തു.