സ്വര്‍ണവില വീണ്ടും കുറഞ്ഞു; പുതിയ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1631 ഡോളര്‍ വരെയെത്തി.
ഇന്ന് സ്വര്‍ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വിപണിവില 4610 രൂപയും പവന് 36,880 രൂപയുമായി.ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4670 രൂപയും 22 കാരറ്റ് സ്വര്‍ണം പവന് 37360 രൂപയായിരുന്നു ഇന്നലത്തെ വിപണിവില.