തിരുവനന്തപുരം : സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളായ ഇ ചന്ദ്രശേഖരനും പി പി സുനീറും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിമാരാകും. 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് ആറ് പുതുമുഖങ്ങളെ കൂടി ഉൾപ്പെടുത്തി. ആർ രാജേന്ദ്രൻ, ജിആർ അനിൽ, കെ കെ അഷ്റഫ്, കമല സദാനന്ദൻ സി കെ ശശിധരൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങൾ. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം.
മുൻ മന്ത്രി വിഎസ് സുനിൽ കുമാറിനെ വീണ്ടും തഴഞ്ഞു. അദ്ദേഹത്തെ സംസ്ഥാന എക്സിക്യൂട്ടിവിലേക്കും പരിഗണിച്ചില്ല. നേരത്തെ ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ലയില്ല. ഇതിന് പിന്നാലെയാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്കും പരിഗണിക്കാതിരുന്നത്. പ്രകാശ് ബാബു പി സന്തോഷ്കുമാർ എന്നിവർ ദേശീയ നിർവ്വാഹക സമിതിയിൽ ഉള്ളതിനാൽ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവായി.