അഞ്ചാം ലോകകപ്പിനാണ് മെസി കളിക്കാനൊരുങ്ങുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഇതിഹാസ താരം പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930ലും 1990ലും 2014ലും ഫൈനലിലെത്തിയിട്ടുണ്ട്.
തന്ത്രശാലിയായ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് ഖത്തറിലേക്ക് വരുന്നത്.
അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് ടീമുകളാണ് അര്‍ജന്റീനയ്‌ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും.
ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റുള്ളി, ഫ്രാങ്കോ അര്‍മാനി.
പ്രതിരോധം: നഹുവേല്‍ മൊളിന, ഗോണ്‍സാലോ മോണ്ടിയല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസ്സെല്ല, നിക്കോളാസ് ഒടാമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യുന, നിക്കോളാസ് ടഗ്ലിയാഫിക്കോ, യുവാന്‍ ഫോയ്ത്.
മധ്യനിര: റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പാരെഡെസ്, അലെക്‌സിസ് മാക്ക് അല്ലിസ്റ്റര്‍, ഗുയ്‌ഡോ റോഡ്രിഗസ്, അലസാന്ദ്രോ ഗോമസ്,എന്‍സോ ഫെര്‍ണാണ്ടസ്, എസെക്യുയേല്‍ പലാസിയോസ്.