ആറ്റിങ്ങൽ നഗരസഭ ആരംഭിക്കുന്ന ആറ്റിങ്ങൽ മാമം പാലത്ത് നിന്നും ആരംഭിച്ചു, ആറ്റിങ്ങൽ രാമച്ചംവിള, ആറ്റിങ്ങൽ കൊട്ടാരം, പാലംകോണം, തൊട്ടിക്കല്ല് എംഎൽഎ പാലം, വഴി കടന്ന് മണമ്പൂർ ആയംകോണത്ത് അവസാനിക്കുന്ന തരത്തിലാണ് ബൈപാസിന്റെ അലൈൻമെന്റ്.
ആറ്റിങ്ങൽ പട്ടണത്തിൽ ഒരുപാട് സ്ഥാപനങ്ങൾ ഉള്ളതിനാൽ ട്രാഫിക് കുറച്ചധികം ആയതിനാൽ അത് ദീർഘദൂര യാത്രക്കാരെ ബാധിച്ചിരുന്നു. ബൈപാസ് വരുന്നതോടെ ആറ്റിങ്ങലിലെ സ്ഥാപനങ്ങൾക്ക് കച്ചവടം കൂടുകയും പാർക്കിംഗ് സൗകര്യം ഒരുങ്ങുകയും ചെയ്യും, കൂടാതെ ദീർഘദൂര യാത്രക്കാർക്ക് ആറ്റിങ്ങൽ നിലവിലെ റോഡ് ഉപയോഗിക്കേണ്ടി വരികയുമില്ല.