*കല്ലറയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു*

കുറ്റിമൂട് വാവുപറ സ്വദേശി അഭിലാഷ് 21ആണ് മരണപ്പെട്ടത് .

ഇക്കഴിഞ്ഞ മുപ്പതാം തീയതി കല്ലറ ജംഗ്ഷനിൽ വച്ച് അഭിലാഷ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് ആയിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്ന അഭിലാഷ് ഇന്ന് വൈകിട്ടോടെ മരണം അടയുകയായിരുന്നു

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മേൽ നടപടികൾക്ക് ശേഷം നാളെ വീട്ടിൽ എത്തിക്കും.
ബാബു സരോജം ദമ്പതികളുടെ മകനാണ് അഭിലാഷ്.അനുപമയാണ് സഹോദരി.