വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ദൃശ്യം പ്രചരിപ്പിച്ചു: പൊലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : സുഹൃത്തായ യുവതിയെ പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍ സാബു പണിക്കരാണ് അറസ്റ്റിലായത്. യുവതിയെ പീഡിപ്പിച്ചതിനും വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് കേസ്.
ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളായി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തത്.