ലോറിയില്‍ തട്ടി നിയന്ത്രണംവിട്ടു.. ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം…
November 30, 2022
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിന്‍, ജഫ്രീന്‍ എന്നിവരാണ് മരിച്ചത്. ലോറിയില്‍ തട്ടി നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ മറിഞ്ഞാണ് അപകടം.