ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക്. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി രാജേഷിനാണ് (23) പരുക്കേറ്റത്. അങ്ങാടിപ്പുറം ജൂബിലി റോഡിൽ ഇന്ന് വൈകീട്ടാണ് സംഭവം. യുവാവ് മയക്കുമരുന്ന് ലഹരിയായിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ്. തലയ്ക്കു പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.യുവാവിന്റെ ചാട്ടത്തിൽ ബസിന്റെ ചില്ല് പൂർണമായും തകർന്നു വീണത്. ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് തെറിച്ചു വീണ യുവാവ് പിന്നാലെ ഡ്രൈവറുടെ സീറ്റിൽ കയറിയിരുന്നു. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചയാളെ പൊലീസ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്മറുടെ കടുത്ത ആരാധകനാണന്നും ബസിന് അർജന്റീനയുടെ നിറമായതുകൊണ്ട് ഹെഡ് ചെയ്തതാണന്നുമാണ് സംഭവസ്ഥലത്ത് കൂടിയവരോട് യുവാവ് പറഞ്ഞത്