കൊല്ലം: ബൈക്കിൽ സഞ്ചരിക്കുമ്പോൾ സോപ്പ് തേച്ച് കുളിച്ച് രണ്ട് യുവാക്കൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഭരണിക്കാവിലാണ് സംഭവം. സിനിമാപ്പറമ്പിലിനടുത്ത് അജ്മൽ, ബാദുഷ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തിരക്കേറിയ ഭരണിക്കാവ് ടൗണിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ബൈക്ക് ഓടിക്കുന്നതിനിടെ യുവാക്കൾ സോപ്പ് തേച്ച് കുളിക്കുകയായിരുന്നു. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരിക്കുന്നത്.
ഈ യുവാക്കൾ അർദ്ധനഗ്നരായി ബൈക്കിൽ യാത്ര ചെയ്തു കൊണ്ട് തന്നെ സോപ്പ് തേച്ച് കുളിക്കുന്ന ദൃശ്യങ്ങൾ ഇവർ തന്നെ പകർത്തി. പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ ഇവർ പ്രചരിപ്പിച്ചിരുന്നു. ഇത് വലിയ രീതിയിൽ വൈറലായിരുന്നു. തുടർന്നാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. ഇന്നലെ വൈകിട്ടാണ് ഇവരെ കണ്ടെത്തി സ്റ്റേഷനിലേക്ക് എത്തിച്ചത്. വൈകിട്ട് കളിക്കാൻ പോയിരുന്നു. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ കനത്ത മഴയായിരുന്നു. നനഞ്ഞ ടീഷർട്ട് ഊരി, കുളിച്ചതാണ് എന്നാണ് യുവാക്കൾ പൊലീസിന് നൽകിയ വിശദീകരണം. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പിഴ ഈടാക്കി