വെമ്പായം : കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 33 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം രാവിലെ എംസി റോഡില്‍ കന്യാകുളങ്ങര ജംക്ഷനു സമീപത്താണ് അപകടം. പുനലൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും വെഞ്ഞാറമൂട് നിന്നു കിഴക്കേക്കോട്ടയിലേക്കു പോയ സിറ്റി സര്‍വീസ് ബസുമാണ് അപകടത്തില്‍ പെട്ടത്. മുന്‍പില്‍ പോയ സിറ്റി സര്‍വീസ് ബസ് പെട്ടെന്നു നിര്‍ത്തിയപ്പോള്‍ പിന്നില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ കന്യാകുളങ്ങര ഗവ.ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക്