ബാലരാമപുരം അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബൈക്കുമായി മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കല്‍ സ്റ്റോറിലെത്തി ജീവനക്കാരിയുടെ 3.5 പവന്‍ മാല പൊട്ടിച്ചെടുത്തുകടന്ന കേസില്‍ മൂന്നുപേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് അന്തിയൂര്‍ക്കോണം ലക്ഷംവീട് കോളനിയില്‍ ശ്രീക്കുട്ടന്‍ എന്നുവിളിക്കുന്ന അരുണ്‍(24), അന്തിയൂര്‍ക്കോണം പുല്ലുവിള കിഴക്കേക്കര പുത്തന്‍ വീട്ടില്‍ നന്ദു എന്നുവിളിക്കുന്ന രതീഷ്(24), പെരുകുളം ബഥനിപുരം ചെവിയന്‍കോട് വടക്കിന്‍കര പുത്തന്‍വീട്ടില്‍ മനോജ്(22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 21 ന് രാത്രി 7 മണിയോടെ ബാലരാമപുരം താന്നിവിളയിലെ ഉത്രാടം മെഡിക്കല്‍ സ്റ്റോറിലാണ് സംഭവം. ആളൊഴിഞ്ഞ സമയം നോക്കി കടയില്‍ കയറി മരുന്നും മിഠായിയും വാങ്ങിയ ശേഷം ജീവനക്കാരി ബാക്കിതുക എടുക്കുന്നതിനിടെ ഒന്നാം പ്രതിയായ അരുണ്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ജീവനക്കാരി പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല