7 മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് 44 പൈസയും ഡിസലിന് 41 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോളിന് 105 രൂപ 63 പൈസയും ഡീസലിന് 94 രൂപ 52 പൈസയുമായിരുന്നു വില. പുതുക്കിയ വില പ്രകാരം പെട്രോളിന് 105 രൂപ 19 പൈസയും ഡീസലിന് 94 രൂപ 11 പൈസയുമാവും. ഈ വർഷം ഏപ്രിൽ 7നാണ് മുൻപ് ഇന്ധനവില കുറഞ്ഞത്. അന്താരാഷ്ട്ര വിപണയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും ക്രൂഡോയിൽ വില ബാരലിന് 95 ഡോളറിൽ താഴെയെത്തിയതും ഇന്ധനവില കുറയാൻ കാരണമായി.