ചടയമംഗലം നിലമേൽ കൈതോട് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.
കൊച്ചി സ്വദേശിയും കപ്പലിലെ ചീഫ് ഓഫിസറുമായ സനു ജോസിനെയാണ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ സനു ജോസിനെ ഗിനി നാവികസേനാ കപ്പലിലേക്കു മാറ്റി. സനുവിനെ നൈജീരിയൻ നാവികസേനയ്ക്ക് കൈമാറുമോയെന്ന് ആശങ്കയുണ്ട്. നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പലിലെ ജീവനക്കാരെയാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് തടഞ്ഞുവച്ചിരിക്കുന്നത്.
കപ്പലിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം അറിയിച്ചിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗിനിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് മലയാളി ഓഫിസർ അറസ്റ്റിലായത്. 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 അംഗ സംഘമാണ് ഗിനിയിൽ തടവിലുള്ളത്.
നൈജീരിയന്‍ നാവികസേനയുടെ നിര്‍ദ്ദേശപ്രകാരമാണ് ഗിനിയന്‍ നേവി, ഇവര്‍ ജോലി ചെയ്യുന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തത്. മോചനദ്രവ്യം കപ്പല്‍ കമ്പനി നല്‍കിയിട്ടും ഇവരെ മോചിപ്പിച്ചില്ല. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്തും തടവിലായവരുടെ കൂട്ടത്തിലുണ്ട്.