അട്ടപ്പാടി മധുക്കേസില്‍ അസാധാരണ നടപടി; മജിസ്‌ട്രേറ്റിനെ വിസ്തരിക്കും; അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തും

അട്ടപ്പാടി മധുക്കേസില്‍ മജിസ്‌ട്രേറ്റിനെ വിസ്തരിക്കാന്‍ അനുമതി. പ്രോസിക്യൂഷന്‍ ഹര്‍ജിയിലാണ് കോടതിയുടെ അസാധരണ ഉത്തരവ്.പ്രത്യേക ജില്ല കോടതിയിലെ മജിസ്‌ട്രേറ്റ് എന്‍ രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണണെന്നും കോടതി നിര്‍ദേശിച്ചു.

മുന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിനെയും വിസ്തരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മധു കൊല്ലപ്പെട്ട സമയത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത് രമേശനായിരുന്നു. നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വമായ വിധിയാണ് മണ്ണാര്‍ക്കാട് കോടതിയുടെത്.