ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ തിരൂര്‍ക്കാട്-മങ്കട റോഡിലായിരുന്നു അപകടം. ഹസീബുദ്ദീന്‍ ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
തിരൂര്‍ക്കാട് നസ്റ കോളജിലെ ബി.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഹസീബുദ്ദീന്‍. ചൊവ്വാഴ്ച്ച നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫ് പാനലില്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് അംഗമാണ്. മാതാവ്: ഹബീബ. സഹോദരങ്ങള്‍: ഹാഷിം, അര്‍ഷിദ.