വിഴിഞ്ഞം പഴയ തുറമുഖത്ത് വമ്പൻ പദ്ധതികൾ

തുറമുഖ വകുപ്പിന്റെ വരുമാനം കൂട്ടാനായി വിഴിഞ്ഞം ഫിഷിംഗ് ഹാർബറിലേക്ക് കൂറ്റൻ ചരക്ക് കപ്പലുകൾ അടുപ്പിക്കാനായി പുതിയ പദ്ധതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കൂടി മുന്നിൽകണ്ടാണ് ഈ ചുവടുവയ്പ്. ഇതിനായി ഹാർബറിന്റെ ആഴം കൂട്ടൽ ജനുവരിയോടെ ആരംഭിക്കും. 

അന്താരാഷ്ട്ര തുറമുഖത്ത് വരുന്ന കപ്പലകൾ ഹാർബറിലും അടുപ്പിക്കാൻ പറ്റും. അത്തരം സാഹചര്യങ്ങളിൽ ബങ്കറിംഗ്, ബേർത്തിങ് ഉൾപ്പെടെയുള്ള വഴികളിൽ വരുമാനം കൂട്ടാനാണ് പദ്ധതി. ഹാർബറിന്റെ ആഴം കൂട്ടിയാൽ ആവശ്യമുള്ള ക്രൈയിനുകളും മറ്റ് സൗകര്യങ്ങളും ഒരുക്കുക എന്നതാണ് ബാക്കിയുള്ള പ്രവർത്തി. ആഴം കൂട്ടിയാൽ കൊച്ചി തുറമുഖത്തെത്തുന്ന കപ്പലുകൾ ഉൾപ്പെടെ ഇവിടെ എത്താൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.