അപകടങ്ങൾ ഒഴിവാക്കാൻ മുതലപ്പൊഴിയിൽ ഡ്രഡ്ജർ എത്തി

മുതലപ്പൊഴിയിൽ ഡ്രഡ്ജർ എത്തി. അഴിമുഖം ആഴം കൂട്ടുന്നതിനായാണ് ഡ്രഡ്ജർ എത്തിയത്. നീക്കം ചെയ്യുന്ന മണൽ പോർട്ടിൻ്റ വടക്കുവശത്ത് നിക്ഷേപിക്കും.
മത്സ്യത്തൊഴിലാളി സമരാവശ്യങ്ങളിൽ ഒന്നാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾ ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണം എന്നത്. ആഴം വർദ്ധിപ്പിക്കുന്നതോടുകൂടി അപകട സാധ്യത കുറയുമെന്നാണ് കരുതപ്പെടുന്നത്.
മത്സ്യ ബന്ധനത്തിന് തുറമുഖം ഉപയോഗിക്കുന്നവർ നിർബന്ധമായും സേഫ്റ്റി ഗിയറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. ഇതിനായി, സമരസമിതി പ്രവർത്തകരും, NGO കളും, ബോധവൽക്കരണ പരിപാടികൾ മത്സ്യത്തൊഴിലാളികൾക്കിടയിൽ നടത്തണമെന്നും അധികൃതർ അറിയിച്ചു.
ഇരുചക്ര വാഹനങ്ങൾക്ക് ഹെൽമറ്റ് എന്നതു പോലെ, കടൽ / കായൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർക്ക് സേഫ്റ്റി ജാക്കറ്റുകൾ നിർബന്ധമാണെന്നും, ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുന്നതിനെക്കുറിച്ച് പഠിച്ചു വരികയാണെന്നും അറിയിച്ചു.