കർണാടകയിലെ സുള്ള്യയില്‍ ഏഴു വയസ്സുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.അമര്‍മുത്നുര്‍ കുക്കുജട്ക സ്വദേശി കെ.സി.മോക്ഷിതാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
സാധാരണ പോലെ സ്കൂളില്‍ പോയ വിദ്യാര്‍ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.പെട്ടെന്നുതന്നെ സ്കൂൾ അധികൃതര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുട്ടി ഹൃദയാഘാതത്താലാണ് മരണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.