മോഷണശ്രമത്തിനിടെ കഴുത്ത് വാതിലിൽ കുടുങ്ങി യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ഡാനിയാൽ പൂരിലാണ് സംഭവം. മുപ്പതുവയസുകാരനയായ ജാവേദ് ആണ് മരിച്ചത്. നെയ്ത്തുശാലയിൽ മോഷ്ടിക്കാൻ കയറുന്നതിനിടെ വാതിലിൽ കഴുത്ത് കുടുങ്ങിയായിരുന്നു മരണം.നിസാം എന്നയാളുടെ നെയ്ത്തുശാലയിലാണ് ജാവേദ് മോഷ്ടിക്കാനായി കയറിയത്. ചില അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ രണ്ടുദിവസമായി നെയ്ത്തുശാല അടച്ചിട്ടിരിക്കുകയിരുന്നു. നെയ്ത്തുശാലയുടെ വാതിലിനിടയിലൂടെ കടക്കാൻ ശ്രമിച്ച ജാവേദിൻ്റെ കണക്കുകൂട്ടലുകൾ തെറ്റി. കഴുത്ത് ഉള്ളിലും ഉടൽ പുറത്തുമായി ഇയാൾ വാതിലിൽ കുടുങ്ങി. അങ്ങനെ തന്നെ ഇയാൾ മരണപ്പെടുകയും ചെയ്തു. ഇയാൾ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് പറഞ്ഞു.