അതിരാവിലെ യുവതിയെ കിലോമീറ്ററുകൾ പിന്തുടർന്ന് യുവാവ്, പൂജപ്പുര സ്റ്റേഷനിൽ വിളിച്ചപ്പോൾ ഫോണെടുക്കാൻ പോലും ആരുമില്ല, സ്ത്രീസുരക്ഷയില്ലാതെ തലസ്ഥാന നഗരം.

തിരുവനന്തപുരം: രാവിലെ മകനെ ട്യൂഷൻ സെന്ററിലാക്കിയശേഷം സ്‌കൂട്ടറിൽ മടങ്ങുന്നതിനിടെ നഗരത്തിൽ ബ്യൂട്ടി പാർലർ ഉടമയും ശാസ്തമംഗലം സ്വദേശിനിയായ യുവതിയെ കിലോമീറ്ററുകൾ പിന്തുടർന്ന് അസഭ്യവർഷം നടത്തിയും അപമാനിക്കാനും ശ്രമിച്ച യുവാവിനെ പൂജപ്പുര പൊലീസ് പിടികൂടി.പൂജപ്പുര സ്വദേശി ജോസ് (30) ആണ് അറസ്റ്റിലായത്.പ്രഭാത സവാരിക്കിടെ മ്യൂസിയത്തും വഞ്ചിയൂരിലും സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമത്തിന്റെ ഞെട്ടൽ മാറുംമുമ്പെയാണ് ഈ സംഭവവും.