തെങ്ങ് മുറിഞ്ഞു വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടക്കൽ: തെങ്ങ് മുറിഞ്ഞു വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. പറവന്നൂർ പരിയാരത്ത് അഫ്സൽ ഷാനിബ ദമ്പതികളുടെ ഇളയമകൻ അഹമ്മദ് സയാനാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

സമീപത്തെ വീട്ടിലേക്ക് വല്യൂമ്മയോടൊപ്പം പോകുന്നതിനിടെ തെങ്ങിന്റെ അടിഭാഗം മുറിഞ്ഞ് വീഴുകയായിരുന്നു തെങ്ങിനടിയിൽപ്പെട്ട കുഞ്ഞിനെ കോട്ടകൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു വല്ല്യുമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണം കൽപ്പകഞ്ചേരി പോലീസ് നടപടികൾ സ്വീകരിച്ചു മൃതദേഹം ഇന്ന് ബന്ധുകൾക്ക് വിട്ടുനൽകും.