ചെങ്ങന്നൂർ: സ്കൂൾ വിദ്യാർഥിനിയെ വശീകരിച്ച് മറ്റൊരാൾക്കു കാഴ്ചവെച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടറടക്കം രണ്ടുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ രണ്ട് പോക്സോ കേസുകളിൽ പ്രതിയായ കറ്റാനം ഭരണിക്കാവ് വെട്ടിക്കോട് വലിയ കുന്നേൽ വീട്ടിൽ അരുൺ ബാബു (അനീഷ് -31), ശൂരനാട് വടക്ക് പാറക്കടവ് മേപ്പണയംമുറി മനുഭവനത്തിൽ മനുമോഹൻ (35) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച അനീഷ് അടൂർ – കായംകുളം റൂട്ടിൽ സർവിസ് നടത്തുന്ന രാജാധിരാജ ബസിലെ കണ്ടക്ടറായിരുന്നു. ഇയാളുടെ കൂട്ടാളിയായ ടാക്സി ഡ്രൈവർ മനുമോഹൻ പെൺകുട്ടിയെ കഴിഞ്ഞദിവസം പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു.പൊലീസിന്റെ സമയോചിതമായ ഇടപെടലും കാര്യക്ഷമമായ അന്വേഷണവുമാണ് പ്രതികളെയും അതിജീവതയേയും കണ്ടെത്താനായത്. ചെങ്ങന്നൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തിൽ എസ്.ഐമാരായ എം.സി അഭിലാഷ്, ബാലാജി എസ്. കുറുപ്പ്, അനിലാകുമാരി, സി.പി.ഒമാരായ അതുൽ ഷൈൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.