ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം സഹല്‍ അബ്ദുസമദിന്റെ ഇരട്ട ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയമൊരുക്കിയത്. ദിമിത്രിയോസ് ദിയമന്റകോസാണ് ഒരു ഗോള്‍ നേടിയത്. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി. മഞ്ഞപ്പടയുടെ രണ്ടാം വിജയമാണിത്. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ അഞ്ചാം മത്സരവും തോറ്റ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. അടുത്ത ഞായറാഴ്ച്ച കൊച്ചിയില്‍ ശക്തരായ എഫ് സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന അടുത്ത മത്സരം. പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഗോവ.