കാട്ടാക്കട സബ് രജിസ്റ്റര്‍ ഓഫീസിലെ വിജിലന്‍സ് പരിശോധനയില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലമാറ്റം. പരിശോധന സമയത്ത് ഓഫീസില്‍ ഉണ്ടായിരിക്കെ പണം പിടിച്ചെടുത്ത ആധാരം എഴുത്തുകാരന്റെ ലൈസന്‍സും റദ്ദ് ചെയ്തു.
സബ് രജിസ്ട്രാര്‍,പാര്‍ടൈം സ്വീപ്പര്‍ എന്നിവരുടെ സസ്‌പെന്‍ഷന് പിന്നാലെയാണ് ഈ നടപടി.
ഓഫീസിലെ റെക്കോര്‍ഡ് മുറിയില്‍ നിന്നും 2050 രൂപ കണ്ടെടുത്തതിന് സബ് രജിസ്റ്റാര്‍ സന്തോഷ് കുമാര്‍ കണക്കില്‍ പെടാത്ത പണം കൈവശം വച്ചിരുന്ന പാര്‍ടൈം സ്വീപ്പര്‍ ആല്‍ഫ്രഡ് എന്നിവരെയാണ് രണ്ടുദിവസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം കുഞ്ചാലമൂട് വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് കഴിഞ്ഞ വ്യാഴാഴ്ച ഓഫീസില്‍ എത്തിയാണ് പരിശോധന നടത്തിയത്. ജില്ലാ രജിസ്ട്രാര്‍ ജനറല്‍ നൈനാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സംഘം വാര്‍ഷിക പരിശോധന നടത്തുന്നതിനിടെ ആയിരുന്നു വിജിലന്‍സ് പരിശോധന.