പാലോട് കഴിഞ്ഞ മാസം എട്ടിന് ചിപ്പന്‍ചിറ ഭാഗത്ത് വച്ചു യാത്രക്കാരുമായി സമാന്തര സര്‍വീസ് നടത്തി വന്ന ടെംപോ വാനില്‍ നിന്ന് എക്‌സൈസ് ചാരായം പിടിച്ച സംഭവം വാഹന ഉടമ ഷാജഹാനോടുള്ള വ്യക്തി വൈരാഗ്യം മൂലം കള്ളക്കേസില്‍ കുടുക്കാന്‍ മൂന്ന് പേര്‍ ചേര്‍ന്നു നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി വാഹനത്തില്‍ ചാരായം കൊണ്ടു വച്ചതാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ടു ഗൂഡാലോചന നടത്തിയ ചിതറ മൂന്ന് മുക്ക് വലിയവന്‍കോട് സുനില്‍ വിലാസത്തില്‍ വട്ടക്കരിക്കകം പോസ്റ്റ് ഓഫിസിനു സമീപം ശരണ്യ വിലാസത്തില്‍ താമസിക്കുന്ന പൊടി എന്നു വിളിക്കുന്ന സജിലാല്‍, മൈലമൂട് കൈതപ്പച്ച തടത്തരികത്തു വീട്ടില്‍ ജിത്ത് എന്നു വിളിക്കുന്ന പ്രേംജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.