ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളിൽ വാഹനങ്ങളുടെയും വസ്തുക്കളുടെയും വിൽപ്പനയുടെ മറവിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു.

ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളിൽ വാഹനങ്ങളുടെയും വസ്തുക്കളുടെയും വിൽപ്പനയുടെ മറവിൽ തട്ടിപ്പുകൾ വ്യാപകമാകുന്നു. വാങ്ങുന്നവർ മാത്രമല്ല വിൽക്കുന്നവരും കരുതലോടെ ഇരുന്നില്ലെങ്കിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങൾ വില്പനയ്‌ക്കെന്ന പരസ്യത്തിൽ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിക്കുന്നതും, കൊറിയർ ചാർജെന്ന പേരിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിന്റെ രീതി.ആളുകളെ വിശ്വസിപ്പിക്കുന്നതിനായി പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാർകാർഡും പാൻ കാർഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും.വാഹനങ്ങളും മൊബൈൽ ഫോണുകളുമൊക്കെയാണ് ഇതിനായി തട്ടിപ്പുകാർ ഇരകൾക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുന്നത്. യഥാർത്ഥ ഇടപാടുകാർ നൽകുന്ന പരസ്യത്തിൽ ഉള്ള ഫോട്ടോകളും മറ്റും ഡൗൺലോഡ് ചെയ്തെടുത്താണ് ഇതിനായി ഉപയോഗിക്കുന്നത്.അതിനാൽ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും ഐഡൻറിറ്റി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ പണമിടപാടുകൾക്ക് മുതിരാവൂവെന്നത് ഓർമിപ്പിക്കുന്നു.

#keralapolice