പഴയകുന്നുമേൽ ഗ്രാമപഞ്ചായത്ത് മഞ്ഞപ്പാറ വാർഡിലെ ഉപതിരഞ്ഞെടുപ്പ് കോൺഗ്രസിന് ചരിത്രവിജയം കഴിഞ്ഞ 40 വർഷമായി എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്ന വാർഡാണ് യുഡിഎഫിന്റെ എംജെ ശൈലജ ടീച്ചർ 45 വോട്ടിന് വിജയിച്ചത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മഞ്ഞപ്പാറ വാർഡ് ഉൾപ്പെടുന്ന ജില്ലാ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ഗിരി കൃഷ്ണൻ ചരിത്ര വിജയം നേടിയത് വലിയ ചർച്ചകൾക്കും സിപിഎമ്മിനുള്ളിൽ പൊട്ടിത്തെറികൾക്കും വഴിയൊരുക്കിയിരുന്നു