നവംബര്‍ രണ്ടിന് പോസ്റ്റല്‍ ബാലറ്റിലൂടെയാണ് നേഗി ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്ന സമയവും ശ്യാം സരണ്‍ നേഗിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മുപ്പത്തി നാലാമത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചതിന് ശേഷമാണ് നേഗി വിടവാങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് അംബാസിഡറായിരുന്നു നേഗി.
ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാവും സംസ്‌കാര ചടങ്ങുകള്‍. 1917 ജൂലൈ ഒന്നിനാണ് നേഗിയുടെ ജനനം. സ്‌കൂള്‍ അധ്യാപകനായിരുന്നു. 1951ല്‍ ഇന്ത്യ ആദ്യ പൊതു തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ നേഗിയാണ് രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്, ഒക്ടോബര്‍ 25ന്.