വിമാനത്തില്‍ കുഴഞ്ഞുവീണ ജവാന് പുതുജീവന്‍ നല്‍കി ഡോക്ടര്‍മാരും അഭിമാനമായി മലയാളി നഴ്‌സും

ന്യൂഡല്‍ഹി: വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജവാന് പുതുജീവന്‍ നല്‍കി ഡോക്ടര്‍മാരും മലയാളി നഴ്സും. കോഴിക്കോട് സ്വദേശിനിയായ ഗീതാഞ്ജലിയില്‍ പി. ഗീതയാണ് അഭിമാനമായത്. 2020-ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരത്തിന് അര്‍ഹയായതിന് രാഷ്ട്രപതിയുടെ ആശംസകളേറ്റുവാങ്ങാനുള്ള യാത്രയിലാണ് ഗീത ആതുര സേവനത്തിന്റെ കൂടി മാതൃകയായത്.