നടി രംഭയുടെ കാർ അപകടത്തിൽ പെട്ടു. നടിയും മക്കളും അവരുടെ ആയയുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. രംഭയുടെ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ രംഭയ്ക്ക് കാര്യമായ പരിക്കുകളില്ല. അപകടത്തിൽ കാർ തകർന്നു. വാഹനാപകടത്തിന്റെ വാർത്ത രാംഭതന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചത്. കാറിന്റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.കുട്ടികളെ സ്‌കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴിയിൽ ഞങ്ങളുടെ കാറിൽ മറ്റൊരു കാർ വന്നിടിച്ചു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങൾ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ദിവസം, മോശം സമയം. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം’ എന്നാണ് രംഭ കുറിച്ചിരിക്കുന്നത്.