*വാഹനഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റയുവാവ് മരിച്ചു*

കിളിമാനൂർ കുറവൻ കുഴിയിൽ ഇരുചക്ര വാഹനം ടാങ്കർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ഇരുചക്ര വാഹന യാത്രികനായ
കടയ്ക്കൽ, കുറ്റിക്കാട്, വടക്കേവയൽ, തോട്ടിൻകര പുത്തൻ വീട്ടിൽ ഉഗീഷ് (29)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 നായിരുന്നു അപകടം.