*തൊഴിൽമേള തിരുവനന്തപുരത്ത്*


കെ-ഡിസ്‌ക്കിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നവംബർ 4, 5 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്‌നോളജി ഫോർ വിമണിൽ വെച്ചാണ്‌ മേള.

പ്രമുഖ ഐ.ടി., ബി.പി.ഒ., സ്റ്റാഫിങ് കമ്പനികൾ പങ്കെടുക്കും. 1000 ൽ അധികം തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.