കൊല്ലം കൊട്ടിയം ദേശീയപാതയിൽ മൈലക്കാട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. ചാത്തന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‍ടു വിദ്യാർത്ഥിനിയാണ് ഗൗരി. സ്കൂളിലേക്ക് പോകുമ്പോൾ ലോറിയിടിക്കുകയായിരുന്നു