വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിങ് റോഡിനു വേണ്ടി സ്ഥലമേറ്റെടുക്കാനുളള പ്രാഥമിക വിജ്ഞാപനം (3എ) കേന്ദ്ര ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്ന 324.7529 ഹെക്ടറിന്റെ സര്‍വേ നമ്പരുകള്‍ ഉള്‍ക്കൊളളിച്ചുളള വിജ്ഞാപനം ആണ് പ്രസിദ്ധീകരിച്ചത്.
ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സര്‍വേ നമ്പരുകള്‍ ചേര്‍ത്ത് ഒരു വിജ്ഞാപനം കൂടി ഉടന്‍ പുറത്തുവരും അതിനു ശേഷം പത്രത്തില്‍ വിജ്ഞാപനം
പ്രസിദ്ധീകരിക്കും ഒകടോബര്‍ 28 ന് ആണ് ഗസറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചത.്
പരാതിയുളളവര്‍ ഗസറ്റ് വിജ്ഞാപന തീയതി മുതല്‍ 21 ദിവസത്തിനുളളില്‍ തിരുവനന്തപുരം ദേശീയപാത സ്ഥലമേറ്റെടുക്കല്‍ വിഭാഗം സ്പെഷല്‍ ഡപ്യൂട്ടി കലക്ടറെ നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ അറിയിക്കണം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും പാത കടന്നു പോകുന്ന ഭൂമിയുടെ വിവരങ്ങളും സ്പെഷല്‍ ഡപ്യൂട്ടി കലക്ടര്‍ ഓഫിസില്‍ ലഭിക്കും
സ്പെഷല്‍ ഓഫിസുകള്‍ പുനര്‍ വിന്യസിച്ചത് ആവശ്യങ്ങള്‍ പരിഹരിക്കാതെയുള്ളത്
തിരുവനന്തപുരത്തെ ദേശീയ പാതസ്ഥലമേറ്റെടുക്കലിനുളള സ്പെഷല്‍ ഓഫിസുകള്‍ പുനര്‍വിന്യസിച്ചത് ആവശ്യങ്ങള്‍ പരിഹരിക്കാതെയെന്നു പരാതി സ്ഥലമേറ്റെടുക്കലിനുളള 3എ വിജ്ഞാപനം പുറത്തു വന്ന തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന്റെ സര്‍വേ ജോലിക്കുള്‍പ്പെടെ 5 സ്പെഷല്‍ ഓഫിസുകള്‍ ആവശ്യപ്പെട്ടു നേരത്തെ തന്നെ സര്‍ക്കാരിനു നി വേദനം നല്‍കിയിരുന്നെങ്കിലും ആകെയുണ്ടായിരുന്ന നെയ്യാറ്റിന്‍കര സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ 15 തസതികകളില്‍ മുന്നെണ്ണം കൂടി വെട്ടിച്ചുരുക്കിയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്
കൊല്ലം ചെങ്കോട്ട ദേശീയ പാത വികസനത്തിനു തിരുവനന്തപുരം ജില്ലയില്‍ ഭൂമി ഏറ്റെടുക്കുന്നതിന് ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് വര്‍ക്കിങ് അറേഞ്ചാമെന്റ് മുഖേന പ്രത്യേക ഓഫിസ് രൂപീകരിച്ചികുന്നു പുതിയ ഉത്തരവില്‍ ആറ്റിങ്ങല്‍ സ്പെഷല്‍ ഓഫിസിനെക്കുറിച്ചു പരാമര്‍ശമില്ല. ദേശീയപാത 66 ല്‍ കൊല്ലം കടമ്പാട്ടുകോണം, കഴക്കൂട്ടം റീച്ചിന്റെ ജോലികള്‍ ചെയ്തിരുന്ന കഴക്കൂട്ടം സ്പെഷല്‍ തഹസില്‍ ദാര്‍ ഓഫിസിനെ പൂര്‍ണമായി കൊല്ലം ചെങ്കോട്ട പാതയുടെ ജോലികള്‍ക്കായി മാറ്റിയാണ് പുതിയ ഉത്തരവ്.
ഇനിയും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ബാക്കിയുളള കടമ്പാട്ടുകോണം, കഴക്കൂട്ടം റീച്ചില്‍ ഇനി എന്തു ചെയ്യുമെന്ന് ആര്‍ക്കുമറിയില്ല ഈ ഓഫിസിലുണ്ടായിരുന്ന 3 തസ്തികകളും മറ്റിടങ്ങളിലേക്കു മാറ്റി. സ്പെഷല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫിസ്, നെയ്യാറ്റിന്‍കരയിലെ സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസ്, കഴക്കൂട്ടം സ്പെഷല്‍ തഹസില്‍ദാര്‍ ഓഫിസ് എന്നിവിടങ്ങളിലായി നേരത്തെ 36 തസ്തികകളുണ്ടായിരുന്നത് പുതിയ ഉത്തരവു പ്രകാരം 29 ആയി കുറഞ്ഞു.
വിജ്്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുളള വില്ലേജുകളും ബ്ലോക്കുകളും
-ചിറയിന്‍കീഴ് താലൂക്ക് ; കരവാരം വില്ലേജ് (ബ്ലോക്ക് നമ്പര്‍ 39.40), കിളിമാനൂര്‍ (ബ്ലോക്ക് 30), കൊടുവഴന്നൂര്‍ (ബ്ലോക്ക് 36 ), നഗരൂര്‍ (ബ്ലോക്ക് 37), പുളിമാത്ത് (ബ്ലോക്ക് 35), വെളളല്ലുര്‍ (ബ്ലോക്ക് 38),
കാട്ടാക്കട താലക്ക് : കുളത്തുമ്മല്‍ (ബ്ലോക്ക് 8), മലയിന്‍കീഴ് (ബ്ലോക്ക് 6), മാറനല്ലൂര്‍ (ബ്ലോക്ക് 10,12 ), വിളപ്പില്‍ (ബ്ലോക്ക് 1,2)
നെടുമങ്ങാട് താലൂക്ക് : അരുവിക്കര (ബ്ലോക്ക് 40, 41 ) കരകുളം (ബ്ലോക്ക് 34), കോലിയക്കോട് (27,28), മാണിക്കല്‍ (ബ്ലോക്ക് 29), നെടുമങ്ങാട് (ബ്ലോക്ക് 35,36) പുല്ലമ്പാറ (ബ്ലോക്ക് 22,23) തേക്കട (ബ്ലോക്ക് 30,31, 32) വാമനാപുരം (ബ്ലോക്ക് 2,24) വട്ടപ്പാറ (ബ്ലോക്ക് 35) വെമ്പായം (ബ്ലോക്ക് 31)
നെയ്യാറ്റിന്‍കര താലൂക്ക് : ബാലരാമപുരം (ബ്ലോക്ക് 13) കോട്ടുകാല്‍ (ബ്ലോക്ക് 16) പളളിച്ചല്‍ (ബ്ലോക്ക് 5)
തിരുവനന്തപുരം താലൂക്ക് : അണ്ടൂര്‍ക്കോണം (ബ്ലോക്ക് 7,8) കീഴ്ത്തോന്നയ്ക്കല്‍ (ബ്ലോക്ക 6) മേല്‍ത്തോന്നയ്ക്കല്‍ (ബ്ലോക്ക് 4) വെയിലൂര്‍ (ബ്ലോക്ക് 2) വെങ്ങാനൂര്‍ (ബ്ലോക്ക് 31)
വര്‍ക്കല താലൂക്ക് : കുടവൂര്‍ (ബ്ലോക്ക് 23) നാവായിക്കുളം (ബ്ലോക്ക്