കല്യാണം വിളിക്കാത്തതിന് വഴക്ക്; കല്യാണ മണ്ഡപത്തിൽ സംഘർഷം: പെൺകുട്ടിയുടെ അച്ഛന് പരുക്കേറ്റു

ബാലരാമപുരത്ത് സെൻറ് സെബാസ്റ്റ്യൻ ഓഡിറ്റോറിയത്തിൽ സംഘർഷം. കല്യാണപാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കല്യാണം വിളിച്ചില്ലെന്നാരോപിച്ച് ബന്ധുവായ ഒരാൾ വഴക്കിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. വാക്കേറ്റം പിന്നീട് സംഘർഷമായി മാറുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.