വർക്കല പോലീസ് നടത്തിയ വാഹന പരിശോധനയിൽ യുവാക്കളിൽ നിwന്ന് മയക്കുമരുന്ന് പിടികൂടി. ലഹരിക്കെതിരായ യോദ്ധാവ് പരിപാടിയുടെ ഭാഗമായി വർക്കല പോലീസും ഡാൻസാഫ് ടീമും നടത്തിയ മിന്നൽ പരിശോധനയിലാണ് വർക്കല അണ്ടർ പാസേജ് ഭാഗത്തേക്ക് രാത്രി 11 മണിയോടുകൂടി സ്കൂട്ടറിലെത്തിയ കരുനിലക്കോട് കമലാലയം വീട്ടിൽ ദിനേഷിന്റെ മകൻ ദിലീപ്(25), ഇടവ ലക്ഷംവീട് കോളനിയിൽ അജയന്റെ മകൻ അരുൺ (25) എന്നിവരുടെ പക്കൽനിന്നും എംഡിഎംഎ യും നൈട്രോസെപാൻ ഗുളികകളും പിടിച്ചെടുത്തത്. പ്രതികൾ ഓടിച്ചുവന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.വർക്കല എസ് എച്ച് ഒ സനോജ് എസ്, എസ് ഐ രാഹുൽ പി ആർ, പ്രൊബേഷൻ എസ് ഐ മനോജ് സി , ഡാൻസാഫ് ഗ്രേഡ് എസ് ഐ ബിജു എ എച്ച്, എ എസ് ഐ ബിജുമാധവ്,എ എസ് ഐ മാരായ ശശി,ബിജുരാജ് ,എസ് സി പി ഒ മാരായ ഉണ്ണിരാജ,ബ്രിജ്ലാൽ, സി പി ഒ മാരായ നിജി, പ്രശാന്ത്, ശ്രീജിത്ത്, ഷജീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി..പിടികൂടിയ പ്രതികളുമായി ബന്ധപ്പെട്ട ലഹരികടത്തുസംഘത്തെ പിടികൂടുമെന്ന് വർക്കല പോലീസ് അറിയിച്ചു.