കോലിക്കും രാഹുലിനും അര്‍ധ സെഞ്ചുറി; ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

രോഹിത് ശര്‍മ (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. നാലാം ഓവറില്‍ ഹസന്റെ പന്തില്‍ യാസിര്‍ അലിക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. തുടര്‍ന്ന് രോഹിത്- കോലി സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു.
അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. അഡ്‌ലെയ്ഡില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ വിരാട് കോലി (44 പന്തില്‍ പുറത്താവാതെ 64), കെ എല്‍ രാഹുല്‍ (32 പന്തില്‍ 50) എന്നിവരുടെ കരുത്തില്‍ 184 റണ്‍സാണ് നേടിയത്. ആറ് വിക്കറ്റുകളാണ് ഇന്ത്യക്ക് ഹസന്‍ മഹ്മൂദ് മൂന്നും ഷാക്കിബ് അല്‍ ഹസന്‍ രണ്ടും വിക്കറ്റെടുത്തു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ബംഗ്ലാദേശ് നേരത്തെ പുറത്തായിരുന്നു.

രോഹിത് ശര്‍മ (2) ഒരിക്കല്‍കൂടി നിരാശപ്പെടുത്തുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. നാലാം ഓവറില്‍ ഹസന്റെ പന്തില്‍ യാസിര്‍ അലിക്ക് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. തുടര്‍ന്ന് രോഹിത്- കോലി സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുല്‍ ഫോം കണ്ടെടുത്തത് ഇന്ത്യ ആശ്വാസമായി. 32 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ ഷാക്കിബിന്റെ പന്തില്‍ ഹസന് ക്യാച്ച് നല്‍കി മടങ്ങി.
തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയില്ല. 16 പന്തുകള്‍ മാത്രം നേരിട്ട സൂര്യ 30 റണ്‍സ് അടിച്ചെടുത്തു. നാല് ബൗ്ണ്ടറികളാണ് സൂര്യയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഷാക്കിബിന്റെ പന്തില്‍ സൂര്യ ബൗള്‍ഡാവുമ്പോള്‍ കോലിക്കൊപ്പം 38 റണ്‍സ് ചേര്‍ക്കാന്‍ സൂര്യക്കായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേശ് കാര്‍ത്തിക് (7), അക്‌സര്‍ പട്ടേല്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ ആര്‍ അശ്വിന്റെ (6 പന്തില്‍ 13) അപ്രതീക്ഷിത പ്രകടനം മികച്ച സ്‌കോറിലേക്ക് നയിച്ചു. 44 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ഹൂഡയ്ക്ക് പകരം അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തി. 

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്. 

ബംഗ്ലാദേശ്: നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, അഫീഫ് ഹുസൈന്‍, യാസിര്‍ അലി, മൊസദെക് ഹുസൈന്‍, നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, ടസ്‌കിന്‍ അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം.