പനി ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറില്‍ പുതിയവീട്ടില്‍ മന്‍സൂര്‍-സബീന ദമ്പതികളുടെ ഏക മകള്‍ ഫാത്തിമ അഫ്രീന്‍ ആണ് മരിച്ചത്.വാടാനപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ്.
10 ദിവസം മുൻപാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 10.30ഓടെ മരണം സംഭവിക്കുകയായിരുന്നു.