തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ കാനറാ ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ലോണ്‍മേള സംഘടിപ്പിക്കുന്നു. നവംബര്‍ 10,11 തീയതികളില്‍ കാനറാ ബാങ്ക് റീജണല്‍ ഓഫീസുകളിലാണ് മേള നടക്കുക.രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് തൊഴില്‍ ചെയ്ത് സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് www.norkaroots.org എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 8 വരെ അപേക്ഷിക്കാം. നോര്‍ക്ക റൂട്‌സില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നവര്‍ക്കാണ് ലോണ്‍മേളയില്‍ പങ്കെടുക്കാന്‍ അവസരം. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് (NDPREM) പദ്ധതി പ്രകാരമാണ് ലോണ്‍ നല്‍കുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്സിഡിയും 3 ശതമാനം പലിശ സബ്സിഡിയും സംരംഭകര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.