സ്‍നേഹ സമുദ്രത്തിന് മുമ്പാകെ ജീവിക്കുന്നത് വളരെ മനോഹരമാണ്. എന്റെ ജന്മദിനത്തില്‍ എനിക്കും ചുറ്റും സ്‍നേഹത്തിന്റെ കടല്‍ പരക്കുന്നു. നന്ദി. വളരെ സ്‍പെഷ്യലാക്കിയതിന് നന്ദിയുണ്ടായിരിക്കും, സന്തോഷവനാണ് എന്നും ആരാധകര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്‍തിരിക്കുന്നു.
പത്താൻ' എന്ന ചിത്രമാണ് ഷാരൂഖ് ഖാന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. ചിത്രത്തിന്റെ ടീസര്‍ ഇന്ന് പുറത്തുവിട്ടിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രം മികച്ച ഒന്നായിരിക്കും എന്ന പ്രതീക്ഷയാണ് ടീസര്‍ ഹിറ്റാക്കി മാറ്റിയ ആരാധകര്‍ പങ്കുവയ്‍ക്കുന്നത്. 2023 ജനുവരി 25ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'പത്താൻ'. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തിയറ്ററില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ള 'പത്താന്റെ' ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഷാരൂഖ് ഖാൻ അഭിനയിക്കുന്ന മറ്റൊരു ചിത്രം തെന്നിന്ത്യൻ ഹിറ്റ് മേക്കര്‍ ആറ്റ്‍ലിയുടെ സംവിധാനത്തിലും ഒരുങ്ങുന്നുണ്ട്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയാവുന്നത് നയന്‍താരയാണ്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ജവാൻ' എന്നാണ് ഷാരൂഖ് ഖാൻ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.