സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി.ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

നവംബര്‍ ഒന്നിന് 37,280 രൂപയായിരുന്നു സ്വര്‍ണവില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച്‌ 37,480 രൂപയായി. ഉത്സവസീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്.