കനത്ത മഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നല്‍ ശബ്ദം കേട്ട് നടുങ്ങി കുഴഞ്ഞു വീണ വയോധികന്‍ മരിച്ചു. എരുമേലി തുമരംപാറ കോവളം വീട്ടില്‍ വിജയന്‍ (63) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബൈപാസ് ശസ്ത്രക്രിയ നടത്തുന്നതിന് മുമ്ബുള്ള ടെസ്റ്റുകള്‍ നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കുബോഴാണ് ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ അടിച്ച ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തില്‍ കുഴഞ്ഞു വീണത്. മിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണമായി തകര്‍ന്നു.
കഴിഞ്ഞ ദിവസം കോട്ടയം തീക്കോയില്‍ ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചിരുന്നു.ഇളംതുരുത്തിയില്‍ മാത്യു (62) ആണ് മരിച്ചത്. വീട്ടിനുള്ളില്‍ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴ അവുഭവപ്പെട്ടിരുന്നു. മിന്നലേറ്റ മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.”