രാവിലെ കത്തു വിവാദത്തില്‍ മേയര്‍ക്കെതിരെ രാവിലെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ഇതിനിടെ ഒരു ഗ്രില്‍ പൂട്ടിയിട്ടു. ഇതു തുറക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
അതിനിടെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ അസഭ്യവര്‍ഷവും കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം പോര്‍വിളിയും കയ്യേറ്റവും നടത്തി. സംഘര്‍ഷത്തിനിടെ പൊലീസ് ബലംപ്രയോഗിച്ച് സലിമിന്റെ ഓഫീസിന്റെ പൂട്ട് തുറന്നു. എന്നാല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മുറിക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.
സംഘര്‍ഷത്തിനിടെ ഒരു ബിജെപി കൗണ്‍സിലര്‍ക്ക് പരിക്കേറ്റു. കയ്യാങ്കളിക്കിടെ വനിതാ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തതായി സിപിഎമ്മും ആരോപിച്ചു. കത്തുവിവാദത്തില്‍ ആരോപണവിധേയയായ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.