ചെങ്ങന്നൂരിൽ ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ യുവാവ് ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫീസിൽ എത്തി മോഷണം നിർത്തുകയാണെന്ന് അറിയിച്ചതിനു പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളാണ് ഇയാൾക്കെതിരെ ഉള്ളത് .
31കാരനായ റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് ആണ് ഡിവൈഎസ്പി ഓഫീസിൽ വന്ന് താൻ മോഷണം നിർത്തുകയാണെന്ന് അറിയിച്ചത് .പല കേസിലും മുൻപ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് .ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്നു ബിനു എന്ന തോമസ് കുര്യാക്കോസ്.
ബിനു കഴിഞ്ഞദിവസമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത് .അതിനു ശേഷം ബിനു രണ്ട് ബൈക്കും മോഷ്ടിച്ചിരുന്നു .ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോഡിയിൽ പ്രശാന്തിനെ ഹീറോ ഹോണ്ട പാഷൻ പ്ലസ്, പത്തനംതിട്ട പരിയാപുരം ഭാഗത്തുനിന്ന് മറ്റൊരു ബൈക്ക് എന്നിവയായിരുന്നു ഇയാൾ മോഷ്ടിച്ചിരുന്നത് . വർഷങ്ങളായി മോഷ്ടിച്ചാണ് ഇയാൾ ജീവിച്ചിരുന്നത് .പ്രായപൂർത്തിയാകുന്നതിനു മുമ്പ് തന്നെ മോഷണം തുടങ്ങിയിരുന്നു. പലതവണ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകുന്നതിനു മുമ്പും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു .
വർഷങ്ങളായുള്ള മോഷണം മടുത്ത ബിനു തോമസ് അവസാനത്തെ രണ്ടു മോഷണത്തിന് ശേഷം തൊഴിലിൽനിന്ന് വിരമിക്കുന്ന കാര്യം ഡിവൈഎസ്പി ഓഫീസിൽ ചെന്ന് പറയാൻ തീരുമാനിക്കുകയായിരുന്നു .അങ്ങനെ ഡിവൈഎസ്പി ഓഫീസിൽ ചെന്ന് മോഷണം നിർത്തുകയാണെന്ന് അറിയിച്ചതിനു പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു .രണ്ട് ബൈക്ക് മോഷണത്തിൽ ആണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് എന്ന് വിളിക്കുന്ന ബിനു തോമസ് ആണ് ഡിവൈഎസ്പി ഡോക്ടർ ആർ ജോസ് മുമ്പാകെ മോഷണം നിർത്തുന്ന വിവരമറിയിച്ചത്.
വർഷങ്ങളായി ചെയ്യുന്ന മോഷണം മടുത്തതിനെ തുടർന്ന് താൻ ഇനി മോഷ്ടിക്കില്ല എന്ന് ഡിവൈഎസ്പി ഓഫീസിൽ വന്ന് പറയുകയായിരുന്നു ബിനു . മുൻപ് മോഷ്ടിച്ച രണ്ട് ബൈക്കിന്റെ കേസിലാണ് ഇപ്പോൾ ബിനു അറസ്റ്റിലായിരിക്കുന്നത്. രണ്ട് ബൈക്ക് മോഷ്ടിക്കുന്നതിനുമുമ്പ് ഒരു മാല മോഷണക്കേസിൽ ബിനു ജയിലിലായിരുന്നു .ജയിൽ നിന്ന് ഇറങ്ങിയതിനു ശേഷം ആണ് രണ്ടു ബൈക്ക് മോഷ്‌ടിച്ചത് .ഇരുന്നൂറിൽ കൂടുതൽ മോഷണ കുറ്റങ്ങളാണ് ബിജുവിനെതിരെ ഉള്ളത് .പ്രായപൂർത്തിയാവുന്നതിനു മുമ്പ് തന്നെ പല മോഷണക്കേസിലും ബിനുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.